കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍.


കൊല്ലത്ത് കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയില്‍...മൈലക്കാട് സ്വദേശി സുനില്‍ കുമാറാണ് കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്.ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.പാലക്കാട്ടേക്ക് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്

തിങ്കളാഴ്ച രാത്രി 10.50 നാണ് സംഭവം നടന്നത്.കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു ഇയാള്‍ ബസില്‍ വെച്ച്‌ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയത്.ദൃശ്യങ്ങളടക്കം സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.തുടർന്ന് പൊലീസ് ഇയാള്‍ക്കെതിരെ നോട്ടീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Previous Post Next Post