തൃശൂർ: ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ പി വി സന്ദേശ് (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരണം. തൃശൂർ നെടുപുഴയിലെ വനിതാ പോളിടെക്‌നിക്കിനടുത്താണ് താമസം.
മകനായും അനിയനായും ശിഷ്യനായും അംഗരക്ഷകനായും നിരുപാധിക സ്‌നേഹം പങ്കുവച്ച വ്യക്തിയാണ് സന്ദേശ് എന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
പൊന്നേംമ്പാറ വീട്ടിൽ പരേതനായ വേണുഗോപാലിന്റെയും സോമവതിയുടെയും മകനാണ് പി വി സന്ദേശ്. ഭാര്യ: ജീന എം വി. മക്കൾ: ഋതുപർണ്ണ, ഋതിഞ്ജയ്. സഹോദരങ്ങൾ: സജീവ് (കൊച്ചിൻ ദേവസ്വം ബോർഡ്), പരേതനായ സനിൽ. സംസ്‌ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിയ്ക്ക് നടക്കും.