കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ റാപ്പർ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടൻ യുവ ഡോക്ടറെ പരിചയപ്പെട്ടത്. അതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടിൽ എത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടർന്ന് ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിവിധ ഇടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
2023 അവസാനമായപ്പോൾ ചില കാര്യങ്ങൾ പറഞ്ഞ് വേടൻ തന്നെ ബോധപൂർവം ഒഴിവാക്കിയതായി യുവ ഡോക്്ടർ പറയുന്നു. അതിന് ശേഷം താൻ വിഷാദാവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയിൽ ഉണ്ട്. നേരത്തെ തന്നെ വേടനെതിരെ മീടൂ ആരോപണം ഉയർന്നിരുന്നു.