ബാങ്ക് വായ്പ തട്ടിപ്പില്‍ അനില്‍ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ദില്ലിയിലും മുംബൈയിലുമായി 35 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
3000 കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പെന്നാണ് ഇഡി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. യെസ് ബാങ്കിലെ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലുള്‍പ്പെടും.
യെസ് ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് റെയ്ഡ് നടന്നത്. 2017നും 2019നും ഇടയില്‍ യെസ് ബാങ്ക് അനുവദിച്ച ഏകദേശം 3,000 കോടി രൂപയുടെ വായ്പകള്‍ ഷെല്‍ സ്ഥാപനങ്ങളിലേക്കും മറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി ഇ.ഡി സംശയിക്കുന്നു.
യെസ് ബാങ്ക് ഉദ്യോഗസ്ഥരും പ്രൊമോട്ടറും ഉള്‍പ്പെടെയുള്ളവർക്ക് കൈക്കൂലി നല്‍കിയതിനും ബാങ്കിൻ്റെ വായ്പാ അനുവദിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ക്കും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വായ്പ രേഖകളില്‍ തിയതി തിരുത്തി, ശരിയായ പരിശോധന നടത്തിയില്ല, സാമ്ബത്തികമായി ദുർബലമായ നിലയിലുള്ള കമ്ബനിക്ക് വായ്പ നല്‍കി തുടങ്ങിയ വീഴ്ചകളാണ് കണ്ടെത്തിയത്. വായ്പാ വ്യവസ്ഥകളുടെ ലംഘനങ്ങളുണ്ടെന്ന് ഇ.ഡി കണ്ടെത്തി. അനില്‍ അംബാനിയുടെ റിലയൻസുമായി ബന്ധപ്പെട്ട 50-ല്‍ അധികം കമ്ബനികളും 25 വ്യക്തികളും നിലവില്‍ അന്വേഷണത്തിലാണ്.