മുണ്ടക്കയം : കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അച്ചായൻസ് ഗോൾഡിന്റെ 27-ാമത് ഷോറൂം മുണ്ടക്കയം മറ്റത്തിൽ ടവേഴ്സിൽ ആരംഭിക്കുകയാണ്. ഓഗസ്റ്റ് 3-ാം തീയതി വൈകുന്നേരം 5 മണിക്ക് പ്രശസ്ത സിനിമാതാരങ്ങളായ ധ്യാൻ ശ്രീനിവാസനും അന്നാ രാജനും ടോണി അച്ചായനൊപ്പം ഉദ്ഘാടനം നിർവഹിക്കുന്നു. ടിവി താരം മാളവിക എംആർകെ നയിക്കുന്ന ഫ്യൂഷൻ ചെണ്ട ചടങ്ങിന് കൊഴുപ്പേകുന്നു. നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് 10,000 രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കുന്നതാണ്.
പഴയ സ്വർണം ഉയർന്ന വിലയിൽ വിൽക്കാൻ സഹായിക്കുന്ന ഏറ്റവും ജനപ്രിയ ഷോപ്പാണ് അച്ചായൻസ് ഗോൾഡ്. വരുമാനത്തിന്റെ മുഖ്യപങ്കും സമൂഹ നന്മയ്ക്കായി വിനിയോഗിക്കുന്ന കാരുണ്യപ്രവർത്തകൻ കൂടിയാണ് അച്ചായൻസ് ഗോൾഡ് ഡയറക്ടറായ ടോണി അച്ചായൻസ്.