തൊടുപുഴ: കെഎസ്ഇബി ഐബിയിൽ അനധികൃതമായി താമസിച്ച മുൻ വൈദ്യുതി മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളിൽ നിന്നു വാടക തിരിച്ചു പിടിക്കാൻ വൈദ്യുതി വകുപ്പ് വിജിലൻസിന്റെ ഉത്തരവ്. ഇടുക്കി ചിത്തിരപുരത്തെ ഐബിയിലാണ് ഗൺമാൻമാരും ഡ്രൈവറും അനധികൃതമായി താമസിച്ചത്. കെഎസ്ഇബി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎൽഎ കാലഘട്ടത്തിൽ കഴിഞ്ഞ സെപ്റ്റംബർ വരെ 1198 ദിവസവും ഇവർ ഐബിയിലെ മുറികൾ വാടക നൽകാതെ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. ആകെ 3,96,510 രൂപയാണ് സ്റ്റാഫ് അംഗങ്ങൾ വാടക ഇനത്തിൽ അടയ്ക്കേണ്ടതെന്നും കണ്ടെത്തി.