മലപ്പുറം: കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ പകുതി വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ആര്യാടൻ ഷൗക്കത്ത് വിജയത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റു പിടിച്ചെടുക്കാനൊരുങ്ങുകയാണ് യുഡിഎഫ്. നിലവിൽ ലീഡ് 8000 കഴിഞ്ഞു. തുടക്കം മുതൽ ലീഡെടുത്തിട്ടും ശക്തികേന്ദ്രങ്ങളിൽ പ്രതീക്ഷിച്ചത്ര ലീഡെടുക്കാൻ കഴിയാത്തത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ എൽഡിഎഫ് കേന്ദ്രങ്ങളിൽ എണ്ണിത്തുടങ്ങിയപ്പോഴും ഷൗക്കത്ത് ലീഡ് വിടാതെ കുതിക്കുന്നു. എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും ലീഡ് എടുത്ത് ഷൗക്കത്തിന്റെ വിജയം ഉറപ്പിച്ച് അണികൾ നിരത്തിലിറങ്ങി ആവേശപ്രകടനം നടത്തുന്നു.
