കോട്ടയം : പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ കോട്ടയം ജില്ലാതല യോഗാദിന സന്ദേശ റാലി നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് ഹോമിയോപ്പതി വകുപ്പ് ഡി.എം. ഡോ. മിനി കെ എസ് ഫ്ലാഗ് ഓഫ് ചെയ്തു. 200 ഓളം വരുന്ന ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ ജീവനക്കാർ പങ്കെടുത്ത റാലി തിരുനക്കര മൈതാനത്ത് മാസ്സ് യോഗ ഡെമോൺസ്‌ട്രേഷനോട് കൂടി സമാപിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ ജൂൺ 23 ന് നടക്കുന്ന ജില്ലാ യോഗാദിന പരിപാടിയുടെ വിശദീകരണം നടത്തി. യോഗാ ദിനത്തിന്റെ ഭാഗമായി ആയുഷ് വകുപ്പിലെ വിവിധ സ്ഥാപനങ്ങളിൽ യോഗാ പരിപാടികളും, യോഗാ ഡാൻസ് മത്സരങ്ങൾ, സ്കൂൾ- കോളേജ് വിദ്യാർത്ഥികൾക്കായി റീൽസ്, ക്വിസ് മത്സരങ്ങൾ എന്നിവയും നടത്തപ്പെടുന്നുണ്ട്.
നാഷണൽ ആയുഷ് മിഷൻ ജില്ലാതല യോഗാ ദിന സന്ദേശ റാലി കോട്ടയത്ത് നടത്തി
Malayala Shabdam News
0