'ഓരോ ചോദ്യവും ബുള്ളറ്റ് ഷോട്ട് പോലെ, അനിയത്തിക്കായി പൊരുതിയ ചേച്ചി'; അഹാനയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ.

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ കഴിഞ്ഞ ദിവസം കേസെടുത്ത വാർത്ത ഏറെ ചർച്ചയായിരുന്നു.

ദിയയുടെ 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ മൂന്ന് മുൻ വനിതാ ജീവനക്കാ‌രാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എന്നാല്‍ ഈ മൂന്നുപേരും നേരത്തെ കടയില്‍ നിന്ന് 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായി കൃഷ്ണകുമാറും പരാതി നല്‍കിയിരുന്നു.

ഇപ്പോഴിതാ ജീവനക്കാർക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണകുമാർ. മൂന്ന് ജീവനക്കാരെയും ഇരുത്തി ചോദ്യം ചെയ്യുന്ന വീഡിയോയാണ് സിന്ധു പുറത്തുവിട്ടത്. അഹാനയും ദിയയുമാണ് പെണ്‍കുട്ടികളോട് ചോദ്യം ചോദിക്കുന്നത്. ഓഗസ്റ്റ് മുതല്‍ പണം തട്ടിയതായി വീഡിയയില്‍ യുവതികള്‍ സമ്മതിക്കുന്നുണ്ട്. അഹാനയുടെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാനാകാതെ യുവതികളിരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഇഷാനിയും ഇവരോട് കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്.

ഇത് ആദ്യം ആരാണ് ചെയ്തതെന്നും എത്ര വർഷമായി ഇങ്ങനെ ചെയ്യുന്നുവെന്നും അഹാന ചോദിക്കുന്നുണ്ട്. ഇത് ദിയയുടെ തമാശ ആയിട്ടുള്ള ജോലി അല്ലെന്നും അവളുടെ ജീവിതമാണെന്നും അഹാന പറയുന്നു. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ അഹാനയെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒരു ചേച്ചി ആയാല്‍ ഇങ്ങനെ വേണമെന്നും തന്റെ അനുജത്തിയ്ക്ക് ഒരു പ്രശ്നം വന്നപ്പോള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത് കണ്ടോയെന്നും പലരും കമന്റ് ചെയ്തു.

'അനിയത്തിക്ക് ഒരു പ്രശ്നം വരുമ്ബോള്‍ ഒരു ചേച്ചി എങ്ങനെ ആയിരിക്കണം എന്നതിന്റെ ഒരു ഉദാഹരണമാണ് അഹാന','എന്തിനാ ആണ്‍കുട്ടികള്‍ തന്നെ വേണം എന്ന് പറയുന്നത് ഇത് പോലത്തെ പെണ്‍ പുലികള്‍ പോരെ ? എത്ര മനോഹരമായി ഒരു പ്രശ്നം തീർക്കാൻ നോക്കുന്നു', 'രക്ഷപ്പെടാൻ ഒരു ചാൻസ് കൊടുത്തത് ഈ കുടുംബത്തിന്റെ മാന്യത ', 'പെണ്‍കുട്ടികള്‍ ഇവരെ പോലെ വളരണം സമൂഹത്തിനു മാതൃകയാണ് സംസാരത്തിലുള്ള മികവ് അഭിനന്ദനീയം ', 'അഹാന അനിയത്തിക്ക് വേണ്ടി പൊരുതി.' - ഇങ്ങനെ പോകുന്നു കമന്റുകള്‍.

Previous Post Next Post