കടുത്തുരുത്തി : മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തിൽ നിന്ന്മോൻസ് ജോസഫ് എംഎൽഎ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം.
മുളക്കുളം ഭാഗത്തുനിന്ന് പാഞ്ഞെത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎ് നേരെയാണ് വന്നത്. ഒപ്പമുള്ളവർ പിടിച്ച് മാറ്റിയതിനാലാണ് വൻഅപകടം ഒഴിവായത്.
കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചതോടെയാണ് വാഹനം നിന്നത്. തുടർന്ന് പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു. വെള്ളൂർ പൊലീസും സ്ഥലത്ത് എത്തിയിരുന്നു.