മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: രണ്ടു പൊലീസുകാരും പ്രതികൾ; പെണ്‍വാണിഭ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധം

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ രണ്ടു പൊലീസുകാരെ കൂടി പ്രതി ചേർത്തു. പൊലീസ് ( police ) ഡ്രൈവർമാരായ ഷൈജിത്ത്, കെ സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. പെൺവാണിഭകേന്ദ്രം നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരാണ് ഈ പൊലീസുകാർ. കേസിൽ ആകെ 12 പ്രതികളാണുള്ളത്.


കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിയാക്കിയിട്ടുള്ള പൊലീസുകാർക്ക് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവർക്കുള്ളതായും വിവരം ലഭിച്ചിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണിൽ പൊലീസുകാർ ബന്ധപ്പെട്ടതിന്റെ സൂചനകളും ലഭിച്ചു. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു.


രണ്ടുദിവസം മുൻപാണ് അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉൾപ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സെക്‌സ് റാക്കറ്റ് സംഘം പിടിയിലാകുന്നത്.


Previous Post Next Post