കാണക്കാരി ലോകോളേജിനു സമീപം താമസിക്കുന്ന ഗിരീഷിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്. രണ്ടു പേരെയും കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനം ബൈപ്പാസിലായിരുന്നു അപകടം. മണർകാട് ബൈപ്പാസിൽ നിന്നും അമിത വേഗത്തിൽ എത്തിയ കാർ ശ്രദ്ധയില്ലാതെ എംസി റോഡിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. ഈ കാറാണ് മറ്റൊരു
കാറി ൽ ഇടിച്ചത്. ഈ കാർ തല കീഴായി മറിഞ്ഞു. മറിഞ്ഞ കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട കാർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സസ്മെന്റ് വിഭാഗം എം.വി.ഐ ആശാകുമാറിന്റെയും, ഏറ്റുമാനൂർ പൊലീസിന്റെയും നേതൃത്വത്തിൽ ക്രെയിൻ ഉപയേഗിച്ച് ഉയർത്തി. തുടർന്നാണ് ഗതാഗത തടസം ഒഴിവാക്കി വാഹനങ്ങൾ കടത്തിവിട്ടത്