റോഡിലെ കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം; ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി

കൊഴിഞ്ഞമ്ബാറയില്‍ റോഡിലെ കുഴിയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റില്‍ ജയന്തി മാര്‍ട്ടിനാണ് മരിച്ചത്.

37 വയസ്സായിരുന്നു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്.

യാത്രയ്ക്കിടെ ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണതോടെ യുവതി റോഡില്‍ തെറിച്ചുവീഴുകയായിരുന്നു. അതിനിടെ വന്ന ലോറിയ്ക്കടിയില്‍പ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവതി മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ തന്നെ റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ആവശ്യം അവഗണിക്കുകയാിയരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
Previous Post Next Post