മുംബൈയില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണു; അഞ്ചു മരണം

മുംബൈ: മുംബൈയിൽ ട്രെയിനിൽ നിന്ന്  ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാർ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിൽ നിന്നാണ് യാത്രക്കാർ ട്രാക്കിലേക്ക് വീണതെന്നാണ് റിപ്പോർട്ട്.


ട്രെയിനിനുള്ളിലെ അനിയന്ത്രിത തിരക്കാണ് അപകട കാരണമെന്നാണ് സൂചന. അമിത തിരക്ക് കാരണം യാത്രക്കാർ വാതിലുകളിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിക്കും തിരക്കും രൂക്ഷമായതോടെ ആളുകൾ ഒരു കമ്പാർട്ടുമെന്റിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.


അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Previous Post Next Post