തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകളില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്ത് ലീഡ് ചെയ്യുകയാണ്. ആദ്യ ഫല സൂചന പത്ത് മിനിറ്റിനുള്ളില്‍ ലഭിക്കും. ഇലക്ടോണിക് മെഷീനുകള്‍ എണ്ണിത്തുടങ്ങിയാല്‍ ആദ്യം എണ്ണുന്ന വഴിക്കടവ് പഞ്ചായത്താണ് നിർണായകം.
263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. യുഡിഎഫ്, എല്‍ഡിഎഫ്, എൻഡിഎ മുന്നണികളും പിവി അൻവറും വിജയ പ്രതീക്ഷയിലാണ്. മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്ബോള്‍ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി. വി അൻവർ പിടിക്കുന്ന വോട്ടുകളാണ് ഇരു മുന്നണികളുടെയും ചങ്കിടിപ്പേറ്റുന്നത്.