കോട്ടയം തീക്കോയിയിൽ അധ്യാപകരുടെ നിയമനം റഗുലറൈസ് ചെയ്യാൻ കൈക്കൂലി : വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജൻ്റ് ആയ റിട്ട. ഹെഡ്മാസ്റ്റർ പിടിയിൽ : വിദ്യാഭ്യാസ വകുപ്പ് ഓഫിസറും പ്രതി


കോട്ടയം: തീക്കോയി എയ്ഡഡ് സ്കൂളിലെ അധ്യാപകരുടെ നിയമനം റഗുലറൈസ് ചെയ്യാൻ കൈക്കൂലി വാങ്ങിയ റിട്ട. ഹെഡ്മാസ്റ്റർ പിടിയിൽ. കേസിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ പൊതുവിദ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെയും കേസിൽ പ്രതി ചേർത്തു. വടകര സ്വദേശിയും റിട്ട ഹെഡ്മാസ്റ്ററുമായ വിജയനെയാണ്  കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്. തീക്കോയി എയ്ഡഡ് സ്കൂളിലെ മൂന്ന് അധ്യാപകരുടെ നിയമനം റെഗുലറൈസ് ചെയ്യുന്നതിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരന്നു. ഈ അധ്യാപകരുടെ  നിയമനം സ്ഥിരമാക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുകയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായാണ് അധ്യാപകർ പൊതുവിദ്യാസ വകുപ്പിലെ ഓഫിസിൽ എത്തിയത്. ഇതേ തുടർന്ന്  അധ്യാപകരെ  റിട്ട. ഹെഡ് മാസ്റ്ററായ വിജയനെ സമീപിച്ചത്. ഇതേ തുടർന്ന് അധ്യാപകർ   വിജിലൻസ് സംഘത്തിന് പരാതി നൽകുകയായിരുന്നു. ഈ പരാതിയെ തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നിർദേശിച്ച പ്രകാരം അധ്യാപകർ കൊച്ചി മറൈൻ ഡ്രൈവിൽ എത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം റിട്ട. ഹെഡ്മാസ്റ്ററെ പിടികൂടുകയായിരുന്നു. കെ എസ് ടി എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് പരാതിക്കാരനായ അധ്യാപകൻ.
Previous Post Next Post