'ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം'; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?

കോഴിക്കോട്: മലാപ്പറമ്പിൽ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത പെൺവാണിഭം  നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഫ്‌ലാറ്റ് ഉടമയായ ഡോക്ടർക്ക് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നൽകിയിരുന്നത്. രണ്ടു വർഷം മുൻപാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുൻപാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. നടത്തിപ്പുകാരെയും ഫ്‌ലാറ്റിൽ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റിൽ പൊലീസ് സംഘം മിന്നൽ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.


നടത്തിപ്പുകാരിയായ ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവൻതിരുത്തി ഉപേഷ് എന്നിവരെയും പിടിയിലായി. നാട്ടുകാരുടെ പരാതിയെ തുടർന്ന ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്‌ലാറ്റ്. ഇന്നലെ അയൽക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. സംഘത്തിലെ പെൺകുട്ടികൾക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനിൽനിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെൺകുട്ടികൾക്ക് നൽകിയിരുന്നത്. ശരാശരി 25 ഇടപാടുകാർ ഒരു ദിവസം ഫ്‌ലാറ്റിൽ എത്തിയിരുന്നു. മറ്റു ജില്ലകളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.


റിസപ്ഷനിലെത്തിയ പൊലീസ് കൗണ്ടറിൽ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്‌ഐ എൻ.ലീലയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഫ്‌ലാറ്റിൽ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാൾ ഓടിപ്പോയി. മുറിയിൽ നിന്നു 16,200 രൂപ പൊലീസ് കണ്ടെടുത്തു.

Previous Post Next Post