കൊല്ലം: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വാട്സാപ്പ് വഴി വേദനസംഹാരി ഗുളികകൾ ലഹരിയായി വിറ്റുകൊണ്ടിരുന്ന സംഘത്തിലെ പ്രധാനി എക്സൈസിന്റെ പിടിയിലായി. ഇരവിപുരം സ്വദേശിയായ അച്ചു എന്ന വിപിനാണ് അതിസാഹസികമായി എക്സൈസ് സംഘം പിടികൂടിയത്. കുട്ടികൾക്കിടയിൽ ലഹരിവസ്തുക്കൾ പ്രചരിപ്പിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നൂതന വിപണന തന്ത്രം:
പിടിയിലായ വിപിന്റെ ലഹരി വിൽപ്പന രീതി എക്സൈസ് സംഘത്തെ പോലും ഞെട്ടിക്കുന്നതായിരുന്നു. വാട്സാപ്പ് വഴി ആവശ്യക്കാരിൽ നിന്ന് പണം മുൻകൂറായി കൈപ്പറ്റിയ ശേഷം, കൊല്ലം ബീച്ചിലെത്തി ഗുളികകൾ പൊതിഞ്ഞ് മണ്ണിൽ കുഴിച്ചിടും. പിന്നീട് ഗുളിക ഒളിപ്പിച്ച സ്ഥലം അടയാളപ്പെടുത്തി ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. വിദ്യാർത്ഥികൾ ഉൾപ്പെട്ട നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ പല വ്യാജ പേരുകളിലും ഇയാൾ അഡ്മിനായിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇയാളിൽ നിന്ന് കൂടുതലായും ലഹരി ഗുളികകൾ വാങ്ങിയിരുന്നത്