രണ്ടാം നാള്‍ വെള്ളപ്പുക; കത്തോലിക്കാ സഭ പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു

ഫ്രാന്‍സിസ് മാർപ്പാപ്പയുടെ മരണത്തോടെ ഒഴിവ് വന്ന പദവിയിലേക്ക് പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തെന്ന് അറിയിച്ച്‌ കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെള്ളപ്പുകയുയര്‍ന്നു.
സിസ്റ്റൈൻ ചാപ്പലില്‍ തുടർച്ചയായി കഴിയുന്ന കർദ്ദിനാള്‍മാർ ആദ്യ ദിനം നടത്തിയ തെരഞ്ഞെടുപ്പില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്ന് കറുത്ത പുകയായിരുന്നു ഉയര്‍ന്നത്. എന്നാല്‍ രണ്ടാം ദിനം ആദ്യം തന്നെ വെള്ളപ്പുക ഉയര്‍ന്നു. ഇതോടെ സിസ്റ്റൈൻ ചാപ്പലില്‍ നടന്നുന്ന കോണ്‍ക്ലേവിന് സമാപനമായി.

Previous Post Next Post