മരണപ്പെട്ടെന്ന് സ്വയം വാർത്ത കൊടുത്തു പത്രത്തിൽ പ്രസിദ്ധീകരിച്ച മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിലെ പ്രതിയെ ഗാന്ധിനഗർ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു

കുമാരനല്ലൂരിലുള്ള സ്വർണ്ണ പണയ സ്ഥാപനത്തിൽ   മുക്കുപണ്ടം പണയം  വച്ച്   നാലര ലക്ഷം   രൂപാ   വാങ്ങിയെടുത്ത ശേഷം   തമിഴ് നാട്ടിൽ   ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പെരുമ്പായിക്കാട് വില്ലേജിൽ   കുമാരനല്ലൂർ   കരയിൽ മയാലിൽ   വീട്ടിൽ   രഘുപ്രസാദ്‌   മകൻ    സജീവ്  എം ആർ എന്നയാളെ    തമിഴ് നാട്ടിലെ   കൊടൈക്കനാലിൽ  നിന്നാണ്     ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ 2024 ൽ രജിസ്റ്റർ ചെയ്ത കേസിലേക്ക്     അറസ്റ്റു ചെയ്തത്   .   തട്ടിപ്പു നടത്തിയ ശേഷം ഇയാൾ മരണപ്പെട്ടു പോയതായും ചെന്നൈയിലെ    അഡയാറിൽ വച്ച്   സംസ്കാരം നടത്തിയതായും  സ്വന്തമായി  പത്രവാർത്ത   നൽകിയ ശേഷം ഒളിവിൽ കഴിയവെയാണ്   പോലീസിന്റെ പിടിയിലാകുന്നത്. ഗാന്ധിനഗർ പോലീസ്   സ്റ്റേഷൻ   പോലീസ് ഇൻസ്‌പെക്ടർ    ശ്രീജിത്ത്   ടി ,  സബ് ഇൻസ്‌പെക്ടർ    അനുരാജ് എം എച്ച്   , SI  സത്യൻ എസ്   , SCPO   രഞ്ജിത്ത്  , CPO   അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള   പോലീസ് സംഘമാണ്  പ്രതിയെ ചെന്നൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി   ഇതേ തരത്തിലുള്ള   കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിലേക്ക്      കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്   പ്രതിയെ  കോടതി മുമ്പാകെ ഹാജരാക്കി

Previous Post Next Post