തിരിച്ചടിച്ച്‌ ഇന്ത്യ; ലാഹോറിലും കറാച്ചിയിലും പെഷവാറിലും ആക്രമണം, പാകിസ്ഥാനിലെ നൂര്‍ ഖാൻ എയര്‍ബേസ് തകര്‍ത്ത് സൈന്യം

പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്.
അതിനിടെ, ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാകിസ്ഥാൻ. അതിനിടെ, ജമ്മുവില്‍ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൻ കനത്ത ശബ്ദമാണ് കേള്‍ക്കുന്നത്. സിർസയില്‍ പാകിസ്ഥാന്‍റെ ലോങ് റേഞ്ച് മിസൈല്‍ ഇന്ത്യ പ്രതിരോധിച്ച്‌ തകർത്തുവെന്നും റിപ്പോർട്ടുണ്ട്.
Previous Post Next Post