ഷർട്ട്‌ ധരിക്കാൻ പോലും സമയം കൊടുക്കാതെ മറുനാടൻ മലയാളി എഡിറ്റർ സാജൻ സക്കറിയയെ... വീട്ടിൽ കയറി അറസ്റ്റ് ചെയ്‌തു... കാരണം യുവതിയുടെ പരാതി... ഒടുവിൽ ജാമ്യം

യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി
യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന
കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി
എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്
മജിസ്ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാർ
ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ
ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ
സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു.
കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ്
നൽകണമെന്ന ഹൈക്കോടതി ഉത്തരവും
അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ
സ്കറിയയെ ഇന്നലെ രാത്രി കുടപ്പനക്കുന്നിലെ
വീട്ടിൽ നിന്നാണ് തിരുവനന്തപുരം സൈബർ
പോലീസ് അറസ്റ്റു ചെയ്തത്. ഷർട്ട് പോലും
ഇടാൻ അനുവദിക്കാതെയാണ് ഷാജൻ
സ്കറിയയെ പോലീസ് കൊണ്ടു പോയത്.
മാഹി സ്വദേശി ഗാന വിജയൻ നൽകിയ
പരാതിയിലാണ് അറസ്റ്റ്.
Previous Post Next Post