പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡില്‍ ബസ് തട്ടി 72 കാരി മരിച്ചു. കൂത്താട്ടുകുളം സ്വദേശി ചിന്നമ്മ ജോണ്‍ ആണ് മരിച്ചത്.
രാവിലെ 10.45 ഓടെ ആയിരുന്നു അപകടം. പാലാ പിറവം റൂട്ടില്‍ സർവീസ് നടത്തുന്ന ശിവപാർവതി ബസ്സാണ് അപകടത്തിനിടയാക്കിയത്. ബസിന് മുന്നിലൂടെ നടക്കവേ മുന്നോട്ട് എടുത്ത ബസ് തട്ടി ചിന്നമ്മ നിലത്ത് വീണു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. സംഭവത്തില്‍ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ ജോജോയെ പോലീസ് കസ്റ്റഡിയിലെടുത്തു.