വക്കത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; കടബാധ്യത മൂലം ജീവനൊടുക്കിയതെന്ന് സംശയം

തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയിൽ  കണ്ടെത്തിയത്. വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരനാണ് അനിൽകുമാർ. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.


വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിൽ രാവിലെ 9 മണിയോടെ അയൽക്കാരാണ് ഇവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന്‌ നാട്ടുകാർ കടയ്ക്കാവൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടതെന്നും ബന്ധുക്കൾ പറഞ്ഞു. സിപിഎം വക്കം ലോക്കൽ കമ്മിറ്റി അംഗമാണ് അനിൽകുമാർ. കടയ്ക്കാവൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Previous Post Next Post