മകളെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന സംഭവം, കുട്ടി പീഡനത്തിനിരയായി, അടുത്ത ബന്ധു കസ്റ്റഡിയില്‍.


മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

സംഭവത്തില്‍ പുത്തൻ കുരിശ് പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. മൂന്ന് വയസുകാരിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിലെ സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇന്ന് പകല്‍ മുഴുവൻ കുട്ടിയുടെ അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ഒടുവിലാണ് കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തൻകുരിശ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

മൂന്ന് വയസുകാരിയുടെ മരണത്തില്‍ അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ വീട് ഉള്‍പ്പെടുന്ന പുത്തൻ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ വിവരം. ഇതുസംബന്ധിച്ച്‌ പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും.

Previous Post Next Post