പറക്കുന്നതിനിടെ ആലിപ്പഴം വീണ്‌ ആടിയുലഞ്ഞ ഇന്‍ഡിഗോ വിമാനത്തില്‍ നിലവിളിച്ച്‌ യാത്രക്കാര്‍. ശ്രീനഗറില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ മൂക്ക് തകര്‍ന്ന നിലയില്‍.

ആകാശച്ചുഴിയില്‍ പെട്ട് ആടിയുലഞ്ഞ ഇന്‍ഡിഗോ വിമാനത്തില്‍ നിലവിളിച്ച്‌ യാത്രക്കാര്‍. ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനമാണ് ചൊവ്വാഴ്ച വൈകുന്നേരം ആകാശമധ്യേ കടുത്ത കാലാവസ്ഥയെ നേരിടേണ്ടി വന്നത്.
തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിമാനത്തിനുള്ളിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ഒരു വൈറല്‍ വീഡിയോയില്‍, ആലിപ്പഴം തുടര്‍ച്ചയായി ഫ്യൂസ്ലേജില്‍ പതിക്കുന്നതും, ക്യാബിന്‍ ശക്തമായി കുലുങ്ങുന്നതും കാണാം.

വിമാനം കഠിനമായ കാലാവസ്ഥയെ നേരിടുമ്ബോള്‍, യാത്രക്കാരുടെ ദുരിതവും, നിലവിളികളും പരിഭ്രാന്തിയും ക്യാബിനില്‍ പടരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ലാന്‍ഡിംഗിന് ശേഷം എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നുണ്ട്.

Previous Post Next Post