കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലർച്ചെയുമായി പെയ്ത ശക്തമായ മഴയിൽ കണ്ണൂർ നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കം. കണ്ണൂർ യൂണിവേഴ്‌സിറ്റി ആസ്ഥാനമായ താവക്കരയിൽ വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് അമ്പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.
റവന്യൂ അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് കണ്ണൂർ അഗ്‌നി രക്ഷാസേനയെത്തി ഇന്നലെ 9.30 ഓടെയാണ് ഇവരെ ഒഴിപ്പിച്ചു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.
ജില്ലയിൽ ചൊവ്വ ഭാഗത്തും നിരവധി വീടുകൾ വെള്ളത്തിലായിരിക്കുകയാണ്. എടക്കാട് ഹുസ്സൻ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞ് പ്രാദേശിക റോഡ് വെള്ളത്തിലായി. ശക്തമായ ഒഴുക്കിൽ ഒലിച്ചെത്തിയ പോത്തിനെ രക്ഷപ്പെടുത്തി നാട്ടുകാർ കരയിലെത്തിച്ചു.