കോട്ടയം പാലായില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നഴ്സിംഗ് കോളജ് വിദ്യാർഥിനി സില്‍ഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
നെല്ലിയാനി സ്വദേശിനിയായ വിദ്യാർഥിനി കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ നഴ്സിംഗ് കോളജ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്ത സില്‍ഫാ. അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.