തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. രാവിലെ 11.30നാണ് തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. അഭിമാനമൂഹൂർത്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ വികസനകവാടമാണ് വിഴിഞ്ഞത്തിലൂടെ തുറക്കുന്നത്.
സ്വാഗതപ്രസംഗത്തിൽ തുറമുഖ മന്ത്രി വിഎൻ വാസവൻ മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞം തുറമുഖശിൽപ്പി എന്ന് വിശേഷിപ്പിച്ചാണ് സ്വാഗതം ചെയ്തത്.
ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.