കോഴിക്കോട് മെഡിക്കല്‍ കോളേജല്‍ പുക ശ്വസിച്ച്‌ ആരും മരിച്ചിട്ടില്ല: 5 മരണങ്ങളുടേയും കാരണം വിശദീകരിച്ച്‌ അധികൃതര്‍

കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ നിന്നും പുക ഉയർന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ മോർച്ചറിയിലേക്ക് മാറ്റിയതില്‍ വിശദീകരണവുമായി കോളേജ് അധികൃതർ.
പുക ഉയർന്ന സംഭവും മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ ശ്രീജയന്‍ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നതും ഇത് ശ്വസിച്ചതാണ് മരണകാരണമെന്ന ആരോപണങ്ങള്‍ ആശുപത്രി അധികൃതർ നിഷേധിക്കുന്നു.

'പുക ശ്വസിച്ച്‌ ആരും മരിച്ചിട്ടില്ല, ഈ സംഭവവുമായി ഇന്ന് നടന്ന മരണങ്ങള്‍ക്ക് യാതൊരുവിധ ബന്ധവുമില്ല' മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ശ്വസിച്ച്‌ നാലുപേർ മരിച്ചെന്ന് രീതിയില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരണം നടന്നതിനെ തുടർന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. വസ്തുതകള്‍ മറച്ചുവെച്ച്‌ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മെഡിക്കല്‍ സൂപ്രണ്ട് അഭ്യർത്ഥിച്ചു.

'അഞ്ച് മരണങ്ങളും വ്യത്യസ്ത കാരണങ്ങളാല്‍ സംഭവിച്ചതാണ്. പുക ശ്വസിച്ചതിന്റെ ഫലമായി ആരും മരിച്ചിട്ടില്ല. ഈ സംഭവവുമായി ബന്ധപ്പെടുത്തി വാസ്തവവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. അഞ്ച് രോഗികളുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം ആശുപത്രിയില്‍ എത്തിച്ചതാണ്. രണ്ടാമത്തെ മരണം, വിഷം കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടേതാണ്. യുവതി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായി. പുക പടർന്നതിനെ തുടർന്ന് യുവതിയെ ആംബുലൻസില്‍ സമീപ ബ്ലോക്കിലെ മെഡിക്കല്‍ ഐസിയുവില്‍ മാറ്റി. എന്നാല്‍, പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു' സൂപ്രണ്ട് വ്യക്തമാക്കി.

മൂന്നാമത്തെ രോഗി വായില്‍ അർബുദം ബാധിച്ചയാളായിരുന്നു. രോഗം മൂർഛിച്ച അവസ്ഥയില്‍ എത്തിയ ഇയാള്‍ പിന്നീട് മരിച്ചു. നാലാമത്തെ രോഗിയുടെ കരളും വൃക്കയും തകരാറിലായിരുന്നു. ഗുരുതരാവസ്ഥയില്‍ എത്തിയ ഇദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചതായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. അഞ്ചാമത്തെ രോഗി ന്യുമോണിയയും രക്തത്തിലെ കൗണ്ട് കുറഞ്ഞ നിലയിലും ആയിരുന്നു. ഈ രോഗിയുടെ മരണം രാത്രി 7:40-ന് സ്ഥിരീകരിച്ചതായും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ഷോർട്ട് സർക്യൂട്ട് കാരണം പുക ഉയർന്നതിനെ തുടർന്ന്, ഇതിനെ തുടർന്ന് പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റേണ്ടി വന്നു. ഈ സമയത്ത് തന്നെയാണ് മൃതദേഹങ്ങള്‍ മോർച്ചറയിലേക്ക് മാറ്റിയത്. അപകട വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ടി സിദ്ധീഖ് എം എല്‍ എയാണ് മരണം സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പങ്കുവെച്ചത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെ ഒരു രോഗി മരിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Previous Post Next Post