ഓൺലൈൻ ട്രേഡിങ് വഴി ലാഭം ഉണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് അധ്യാപകന്റെ 32 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്: സ്വന്തം അക്കൗണ്ടിലൂടെ തട്ടിപ്പ് പണം കൈമാറിയ നാലാം പ്രതിയെയും അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

ആസിഫ് റഹ്മാൻ (29)കൂത്താടി പറമ്പ്, മാത്തൂർ, പാലക്കാട്‌ ആണ് കറുകച്ചാൽ പോലീസിന്റെ പിടിയിൽ ആയത്.2024 ഫെബ്രുവരി മാസമാണ് നെടുംകുന്നം സ്വദേശിയായ അധ്യാപകനിൽ നിന്നും 31,24000.രൂപ ഓൺലൈൻ ഇടപാടിലൂടെ തട്ടിയെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ ആയി പണം നിക്ഷേപിച്ച് കൂടുതൽ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കേസിലെ മൂന്നു പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിൽ ആയ ആൾ തട്ടിപ്പ് സംഘത്തിന് പണം കൈമാറാൻ തന്റെ അക്കൗണ്ട് ഉപയോഗിക്കാൻ കൊടുത്തതിലൂടെയാണ് പ്രതിയായി മാറിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post