മേയിലെ കൂട്ടവിരമിക്കല്‍ ഇത്തവണയും. 31-ന് പതിനായിരത്തോളം സംസ്ഥാനസർക്കാർ ജീവനക്കാർ പടിയിറിങ്ങും.
കഴിഞ്ഞവർഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു. ഒരുവർഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്.
ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതിനുമുൻപ് സ്കൂളില്‍ ചേരാൻ മേയ് 31 ജന്മദിനമായി ചേർക്കുന്നതായിരുന്നു പൊതുരീതി. ഔദ്യോഗികരേഖകളിലും ഇതാകും ജനനത്തീയതി. ഇതിന്റെ ബാക്കിപത്രമാണ് ഈ ദിവസത്തെ കൂട്ടവിരമിക്കല്‍.
വിരമിക്കുന്നവർക്ക് ആനുകൂല്യംനല്‍കാൻ ഏകദേശം 6000 കോടിരൂപ വേണ്ടിവരും. ഇത് ഒറ്റയടിക്ക് നല്‍കേണ്ടതല്ല. അക്കൗണ്ട്സ് ജനറല്‍ അനുവദിക്കുന്ന മുറയ്ക്കാണ് വിരമിക്കല്‍ ആനുകൂല്യം കൈമാറുക.
കെഎസ്ഇബിയില്‍ 1022 പേർ
കെഎസ്ഇബിയില്‍നിന്ന് 1022 പേർ വിരമിക്കും. 122 ലൈൻമാൻ, 326 ഓവർസീയർ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഫീല്‍ഡ് തലത്തില്‍ ജീവനക്കാർ കുറവായതിനാല്‍ കെഎസ്ഇബിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.