പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ; ഫുള്‍ എ പ്ലസ് 30,145; കൂടുതല്‍ തിളങ്ങി പെണ്‍കുട്ടികള്‍

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ ഏതെങ്കിലും പ്രതികൂല സാഹചര്യത്തിൽ ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർ ഒട്ടും പ്രയാസപ്പെടേണ്ടതില്ലെന്നും അവർക്കും വിജയിച്ചവരിൽ ആവശ്യമെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാർക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂൺ 23 മുതൽ 27 വരെ തീയതികളിലായി സേവ് എ ഇയർ (SAY)/ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 30,145 ആണ്. കഴിഞ്ഞ വർഷം ഇത് 39,242 ആയിരുന്നു. ഇത്തവണ 9,097 എണ്ണത്തിന്റെ കുറവ് ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


2025 മാർച്ച് രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയിൽ ആകെ 2002 സ്‌കൂളുകളിൽ നിന്ന് റഗുലർ വിഭാഗത്തിൽ 3,70,642 പേർ പരീക്ഷ എഴുതി. പരീക്ഷയിൽ 2,88,394 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. മുൻ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. വ്യത്യാസം 0.88 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി.


ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ആളുകളുടെ വിജയ ശതമാനം 68.44 ശതമാനമാണ്. എന്നാൽ പെൺകുട്ടികളുടേത് 86.65 ശതമാനമാണെന്നും മന്ത്രി അറിയിച്ചു. വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്. 83.09 ശതമാനം. വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസർകോട് ആണ്. 71.09 ശതമാനം.


നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറമാണ്. 64,426 വിദ്യാർഥികളാണ് മലപ്പുറത്ത് പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല വയനാട് ആണ്. 9,440 വിദ്യാർഥികളാണ് വയനാട് ജില്ലയിൽ പരീക്ഷ എഴുതിയതെന്നും മന്ത്രി അറിയിച്ചു


റഗുലർ സ്‌കൂൾ ഗോയിംഗ്


ആകെ കുട്ടികൾ-3,70,642 (മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി നാല്പത്തി രണ്ട്)


കഴിഞ്ഞ വർഷം- 3,74,755


ആൺകുട്ടികൾ- 1,79,952 (ഒരു ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി തൊള്ളായിരത്തി അൻപത്തി രണ്ട്)


ജയിച്ചവർ - 1,23,160


വിജയ ശതമാനം 68.44%


കഴിഞ്ഞ വർഷം ആൺകുട്ടികൾ 1,81,466


ജയിച്ചവർ - 1,26,327


വിജയശതമാനം - 69.61%


പെൺകുട്ടികൾ- 1,90,690 (ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്)


ജയിച്ചവർ - 1,65,234


വിജയ ശതമാനം 86.65%


കഴിഞ്ഞ വർഷം പെൺകുട്ടികൾ 1,93,289


ജയിച്ചവർ - 1,68,561


വിജയശതമാനം - 87.21%


റഗുലർ സ്‌കൂൾ ഗോയിംഗ് (കോമ്പിനേഷൻ അടിസ്ഥാനത്തിൽ)


സയൻസ് ഗ്രൂപ്പ്


പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,263 (ഒരു ലക്ഷത്തി എൺപത്തി ഒൻപതിനായിരത്തി ഇരുന്നൂറ്റി അറുപത്തി മൂന്ന്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 1,57,561 (ഒരു ലക്ഷത്തി അൻപത്തി ഏഴായിരത്തി അഞ്ഞൂറ്റി അറുപത്തി ഒന്ന്)


വിജയ ശതമാനം 83.25 (എൺപത്തി മൂന്നേ പോയിന്റ് രണ്ടേ അഞ്ച്) കഴിഞ്ഞ വർഷം - 84.84%


ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്


പരീക്ഷ എഴുതിയവരുടെ എണ്ണം-74,583 (എഴുപത്തി നാലായിരത്തി അഞ്ഞൂറ്റി എൺപത്തി മൂന്ന്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ-51,578 (അൻപത്തി ഒന്നായിരത്തി അഞ്ഞൂറ്റി എഴുപത്തി എട്ട്)


വിജയ ശതമാനം 69.16 (അറുപത്തി ഒൻപതേ പോയിന്റ് ഒന്നേ ആറ്)


കഴിഞ്ഞ വർഷം - 67.61%


കോമേഴ്‌സ് ഗ്രൂപ്പ്


പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796 (ഒരു ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ആറ്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 79,255 (എഴുപത്തി ഒൻപതിനായിരത്തി ഇരുന്നൂറ്റി അൻപത്തി അഞ്ച്)


വിജയ ശതമാനം-74.21 (എഴുപത്തി നാലേ പോയിന്റ് രണ്ടേ ഒന്ന്)


കഴിഞ്ഞ വർഷം - 76.11%


റഗുലർ സ്‌കൂൾ ഗോയിംഗ്


(സ്‌കൂൾ വിഭാഗമനുസരിച്ച്)


സർക്കാർ സ്‌കൂൾ


പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി തൊള്ളായിരത്തി നാല്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 1,20,027 (ഒരു ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തി ഏഴ്)


വിജയ ശതമാനം- 73.23 (എഴുപത്തി മൂന്നേ പോയിന്റ് രണ്ടേ മൂന്ന്)


കഴിഞ്ഞ വർഷം - 75.06%


എയിഡഡ് സ്‌കൂൾ


പരീക്ഷ എഴുതിയവരുടെ എണ്ണം 1,82,409 (ഒരു ലക്ഷത്തി എൺപത്തി രണ്ടായിരത്തി നാന്നൂറ്റി ഒൻപത്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ - 1,49,863 (ഒരു ലക്ഷത്തി നാല്പത്തി ഒൻപതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന്)


വിജയ ശതമാനം- 82.16 (എൺപത്തി രണ്ടേ പോയിന്റ് ഒന്നേ ആറ്)


കഴിഞ്ഞ വർഷം - 82.47%

അൺ എയിഡഡ് സ്‌കൂൾ


പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998 (ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ - 18,218 (പതിനെട്ടായിരത്തി ഇരുന്നൂറ്റി പതിനെട്ട്)


വിജയ ശതമാനം- 75.91 (എഴുപത്തി അഞ്ചേ പോയിന്റ് ഒൻപതേ ഒന്ന്)


കഴിഞ്ഞ വർഷം - 74.51%


സ്‌പെഷ്യൽ സ്‌കൂൾ


പരീക്ഷ എഴുതിയവരുടെ എണ്ണം- 331 (മുന്നൂറ്റി മുപ്പത്തി ഒന്ന്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 286 (ഇരുന്നൂറ്റി എൺപത്തി ആറ്)


വിജയ ശതമാനം- 86.40 (എൺപത്തി ആറേ പോയിന്റ് നാലേ പൂജ്യം)


കഴിഞ്ഞ വർഷം - 98.54%


എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ റഗുലർ ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ എണ്ണം- 30,145 (മുപ്പതിനായിരത്തി ഒരു നൂറ്റി നാല്പത്തി അഞ്ച്). കഴിഞ്ഞ വർഷം - 39,242 (മുപ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി നാൽപത്തി രണ്ട്).


9,097 (ഒൻപതിനായിരത്തി തൊണ്ണൂറ്റി ഏഴ്) എണ്ണം കുറവ്


ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂൾ


ആകെ കുട്ടികൾ- 1,481 (ആയിരത്തി നാനൂറ്റി എൺപത്തി ഒന്ന്)


ആൺകുട്ടികൾ-1,051 (ആയിരത്തി അൻപത്തി ഒന്ന്)


പെൺകുട്ടികൾ-430 (നാന്നൂറ്റി മുപ്പത്)


ഉപരിപഠനത്തിന് യോഗ്യത നേടിയവർ- 1,048 (ആയിരത്തി നാൽപത്തി എട്ട്)


വിജയ ശതമാനം- 70.76 (എഴുപതേ പോയിന്റ് ഏഴേ ആറ്)


കഴിഞ്ഞ വർഷം - 70.01%


എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം- 72 (ഏഴുപത്തി രണ്ട്)


മറ്റു വിവരങ്ങൾ


1.വിജയശതമാനം ഏറ്റവും കൂടിയ ജില്ല


എറണാകുളം 83.09%


(എൺപത്തി മൂന്നേ പോയിന്റ് പൂജ്യം ഒൻപത്)


2 വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസർകോഡ് 71.09%


(എഴുപത്തി ഒന്നേ പോയിന്റ് പൂജ്യം ഒൻപത്)


3 നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 (അൻപത്തി ഏഴ്)


സർക്കാർ സ്‌കൂളുകൾ 6 (ആറ്)


എയ്ഡഡ് സ്‌കൂളുകൾ 19 (പത്തൊൻപത്)


അൺ എയ്ഡഡ് സ്‌കൂളുകൾ 22 (ഇരുപത്തി രണ്ട്)


സ്‌പെഷ്യൽ സ്‌കൂളുകൾ 10 (പത്ത്)


4 ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല മലപ്പുറം


64,426 (അറുപത്തി നാലായിരത്തി നാന്നൂറ്റി ഇരുപത്തി ആറ്)


 ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല വയനാട്


9,440 (ഒമ്പതിനായിരത്തി നാന്നൂറ്റി നാല്പത്)

Previous Post Next Post