മീനച്ചിലാറ്റിൽ പാലാ ഭരണങ്ങാനം ഭാഗത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായതായി, തെരച്ചിൽ തുടരുന്നു.

മീനച്ചിലാറ്റിൽ പാലാ ഭരണങ്ങാനം ഭാഗത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ ഒഴുക്കിൽ പെട്ട് കാണാതായതായി, തെരച്ചിൽ തുടരുന്നു.
പാലാ ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.. 
ജർമൻ ഭാഷ പഠിക്കാൻ എത്തിയ കുട്ടികളെയാണ് കാണാതായിട്ടുള്ളത്.

വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവിൽ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്. 
ഭരണങ്ങാനം അസീസ്സിയിൽ ജർമ്മൻ ഭാഷ പഠിക്കാനെത്തിയ വിദ്യാർത്ഥികളാണ് ഒഴുക്കിൽപെട്ടത്. 

അടിമാലി മുണ്ടക്കയം സ്വദേശികളായ അമൽ കെ ജോമോൻ, ആൽബിൻ ജോസഫ് എന്നിവരെയാണ് കാണാതായത്. 

പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു
Previous Post Next Post