തമിഴ്നാട്ടിൽ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിനിടെ യന്ത്രത്തകരാർ; 150 അടി ഉയരത്തിൽ കുട്ടികൾ അടക്കം 36 പേർ കിടന്നത് മൂന്ന് മണിക്കൂർ






























ചെന്നൈ: ഇഞ്ചമ്പാക്കത്തെ വിജിപി ഗോൾഡൻ ബീച്ച് അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകളിലൊന്നിന് യന്ത്രത്തകരാർ സംഭവിച്ചതിനെ തുടർന്ന് 15 കുട്ടികൾ അടക്കം 36 പേർ കുടുങ്ങി. റൈഡ് ആസ്വദിക്കുന്നതിനിടെ ഉണ്ടായ യന്ത്രത്തകരാറിനെ തുടർന്ന് 36 പേരും നിലത്ത് നിന്ന് 150 അടി ഉയരത്തിൽ മൂന്ന് മണിക്കൂറോളം നേരമാണ് പരിഭ്രാന്തരായി ഇരുന്നത്. അഗ്‌നിശമന സേനയും രക്ഷാപ്രവർത്തകരും എത്തിയതിനെത്തുടർന്ന് എല്ലാവരെയും സുരക്ഷിതമായി താഴെയിറക്കിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. 36 പേരടങ്ങുന്ന റൈഡ് വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. റൈഡ് ആസ്വദിക്കാൻ എത്തിയവർ മുകളിലെത്തിയ ഉടൻ തന്നെ യന്ത്രത്തകരാർ സംഭവിക്കുകയായിരുന്നു. സഹായത്തിനായി നിരവധി തവണ നിലവിളിച്ചിട്ടും നിലത്തുണ്ടായിരുന്ന ഓപ്പറേറ്ററിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറഞ്ഞു.















പാർക്ക് ജീവനക്കാർ ആദ്യം സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ക്രെയിൻ ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന പൊക്കത്തിലേക്ക് ക്രെയിൻ ഉയർത്താൻ കഴിയാതെ വന്നതോടെ, അഗ്‌നിശമനസേനയെ അറിയിക്കുകയായിരുന്നു. തുടർന്ന് 150 അടി വരെ നീട്ടാൻ കഴിയുന്ന സ്‌കൈ-ലിഫ്റ്റ് വാഹനവുമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.








'റൈഡ് വൈകുന്നേരം 6 മണിയോടെ ആരംഭിച്ചു, രാത്രി 8.30 ന് മാത്രമാണ് പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തിയത്. വിജിപി മാനേജ്മെന്റിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.'- പാർഥിസെൽവം ആരോപിച്ചു. തൊട്ടുമുൻപും സമാനമായ പ്രശ്‌നം ഉണ്ടായതായി പരാതി ഉയർന്നിട്ടുണ്ട്. ആളുകൾ 20 മിനിറ്റ് നേരമാണ് കുടുങ്ങിയത്. എന്നാൽ ഓപ്പറേറ്റർ മെഷീൻ പരിശോധിക്കുകയോ റൈഡിന്റെ പ്രവർത്തനം പൂർണമായി നിർത്തുകയോ ചെയ്തില്ലെന്നും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു.
x

Previous Post Next Post