സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത.
നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടല്‍, തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളില്‍ എത്താൻ സാധ്യതയുണ്ട്.
നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടല്‍, മാലദ്വീപ്, തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങള്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ ഭാഗങ്ങളില്‍ വ്യാപിക്കും.
27ാം തീയതിയോടെ കേരളത്തില്‍ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം.