കോട്ടയത്ത്‌ 11.9 ഗ്രാം എംഡിഎംഎ യുമായി ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ


 ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശി 29 വയസ്സുള്ള അർജുനാണ് നിരോധിത 

രാസലഹരിയായ MDMA യുമായി കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.

01/5/25 തീയതി പകൽ 11.30 മണിയോടെ തിരുവാതിക്കൽ പാറച്ചാൽ റോഡിലെ പാറച്ചാൽ പാലത്തിന് സമീപത്ത് സംശയകരമായി നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാൻ ശ്രമിക്കവേ കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് സഹസികമായി പിടികൂടി അയാളുടെ ദേഹ പരിശോധന നടത്തിയപ്പോൾ പ്രതിധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ വില്പനക്കായി സൂക്ഷിച്ച 11. 9 ഗ്രാം നിരോധിത ലഹരി വസ്തുവായ എംഡി എം എ കണ്ടെത്തുകയായിരുന്നു.


ചങ്ങനാശ്ശേരി ഡിവൈഎസ്പി വിശ്വനാഥൻ, എസ്എച് ഓ പ്രശാന്ത് കുമാർ, എസ് ഐ അംഗതൻ പി. ജി, എ എസ് ഐ സജി ജോസഫ്, 

എസ് സിപിഒ രാജേഷ് കെ എം, എസ് സിപിഒ മോൻസി പി കുര്യാക്കോസ്, എസ് സിപിഒ രാജീവ് കുമാർ കെ ആർ, സിപിഒ വിനു തോമസ് എന്നിവരോടൊപ്പം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും, ഉൾപ്പെടുന്ന ടീമാണ്

 പരിശോധനയിൽ പങ്കെടുത്തത്.

Previous Post Next Post