മതിയായ രേഖകളില്ലാതെ വിദേശ ജോലി റിക്രൂട്ടുമെന്റ് : കോട്ടയത്ത് രണ്ട് സ്ഥാപനങ്ങളിലെ രേഖകൾ പിടിച്ചെടുത്ത് Protector Of Emigrants.
കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ആക്സിസ് ഓവർസീസ് കരിയേഴ്സ് എന്ന സ്ഥാപനത്തിൽ നിന്നും ഏറ്റുമാനൂരുള്ള ഇമ്മാനുവേൽ നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസി എന്ന സ്ഥാപനത്തിൽ നിന്നുമാണ്.Protector Of Emigrants പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തത്.ഈ രണ്ടു സ്ഥാപനങ്ങൾക്കും നിയമാനുസൃതമുള്ള ലൈസൻസ് ഇല്ലായിരുന്നു. Protector Of Emigrants ന്റെ റിപ്പോർട്ട് പ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലും എമിഗ്രേഷൻ ആക്ട് പ്രകാരം സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.