പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലൻസില്‍ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരൻ. കായംകുളം സ്വദേശി നൗഫല്‍ ആണ് പ്രതി.
2020 സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് കെയർ സെന്ററിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിലെ മൈതാനത്ത് വെച്ച്‌ ആംബുലൻസില്‍ ഇയാള്‍ രോഗിയെ പീഡിപ്പിക്കുന്നത്. പ്രതി നൗഫലിന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം.
പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം നടന്നത്. യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെണ്‍കുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.
Previous Post Next Post