റെയിൽവെ ക്രോസ് ബാറിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
അമ്പലപ്പുഴ തകഴി റെയിൽവെ ഗേറ്റിൽ വൈകിട്ടായിരുന്നു അപകടം.
മാന്നാർ തോപ്പിൽ രാഹുൽ സജി (27)ആണ് മരിച്ചത്.
മാന്നാറിൽ ചാനൽ കോപ്പിയർ എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മാന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ട്രെയിൻ വരുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ക്രോസ് ബാറിലിടിച്ചാണ് അപകടമുണ്ടായത്.