ഏറ്റുമാനൂർ പേരൂർ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് മക്കളും; മൂന്നു പേരും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഏറ്റുമാനൂർ: പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് മക്കളും. മൂന്നു പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. കോട്ടയം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും നില ​ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിവരുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയതോടെ നടത്തിയ തിരച്ചിലിലാണ് അഭിഭാഷകയെയും കണ്ടെത്തിയത്. അമ്മയെ അറുമാനൂർ ഭാ​ഗത്ത് നിന്നാണ് കണ്ടെത്തിയത്. മക്കളെയും ചേർത്ത് അഭിഭാഷക ആത്മഹത്യയ്ക്ക് ശ്രമിച്ചതാവാമെന്നും കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു. നീറിക്കാട് സ്വദേശിയാണ് യുവതി.

Previous Post Next Post