മാസപ്പടി കേസില്‍ മകള്‍ പ്രതി: മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും; രാജിവെക്കണമെന്ന് ആവശ്യം.


മാസപ്പടി കേസില്‍ വീണ വിജയനെ പ്രതിചേർത്ത് എസ്‌എഫ്‌ഐഒ കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കള്‍.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസിപി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു.

മധുരയിലെ പാർട്ടി കോണ്‍ഗ്രസില്‍വച്ച്‌ മുഖ്യമന്ത്രിക്കെതിരെ പാർട്ടി നടപടി പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ പ്രക്ഷോഭമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. മക്കളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരാളില്ല. മുഖ്യമന്ത്രി സമ്ബാദിക്കുന്ന പണം മുഴുവൻ മക്കള്‍ക്കാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു.

ഇതിന്റെ വിശദാംശങ്ങള്‍ തനിക്ക് ലഭിച്ചു. കേസിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ആരോപണത്തിന് കൃത്യമായ തെളിവുണ്ട്. പലനാള്‍ കള്ളൻ ഒരു നാള്‍ കുടുങ്ങുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Previous Post Next Post