എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ഏപ്രിൽ 5ന്, പാരാ ലീഗൽ വോളന്റിയർ നിയമനത്തിനും ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനത്തിനുംഅപേക്ഷ ക്ഷണിച്ചു

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ് ഏപ്രിൽ 5ന്

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ ഏപ്രിൽ അഞ്ചിന് രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തും. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് വിവിധ സോഫ്റ്റ് സ്‌കില്ലുകളിലും കംപ്യൂട്ടറിലും പരിശീലനം നൽകുന്നതിനോടൊപ്പം എല്ലാ മാസവും നടക്കുന്ന തൊഴിൽമേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. വിശദ വിവരത്തിന് employabilitycentrekottayam എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുകയോ 0481-2563451 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യണം.



പാരാ ലീഗൽ വോളന്റിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


കോട്ടയം: കേരള സംസ്ഥാന ലീഗൽ സർവീസ്സസ് അതോറിറ്റി (കെൽസ) പദ്ധതികളുടെ നടപ്പാക്കലിനായി സ്‌പെഷ്യലൈസ്ഡ് പാരാലീഗൽ വോളന്റിയർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ അഞ്ച് ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.  കമ്പ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ പൂർത്തിയാക്കുന്നത് അഭികാമ്യം. അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 11. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, എ.ഡി.ആർ. സെന്റർ, മലങ്കര ക്വാർട്ടേഴ്‌സിന് സമീപം, മുട്ടമ്പലം പി.ഒ. കോട്ടയം -686004.



പാരാലീഗൽ വോളന്റിയർ നിയമനം


കോട്ടയം: ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പാരാലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി അപേക്ഷ ക്ഷണിച്ചു.  25-65 വയസ് പ്രായപരിധിയിലുള്ള  ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമവിദ്യാർഥികൾക്ക് 18-65 വയസ് ആണ് പ്രായപരിധി. എം.എസ്.ഡബ്ല്യു, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാനമാർഗ്ഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസ്സോടെയും സാമൂഹ്യപ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. പ്രതിദിനം 750 രൂപ ആണ് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷയിൽ സമീപകാലത്തെ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം.പി.ഒ, മലങ്കര ക്വാർട്ടേഴ്‌സിന് സമീപം,  കോട്ടയം 686004 എന്ന വിലാസത്തിൽ ഏപ്രിൽ 11 വരെ സ്വീകരിക്കും. ഫോൺ: 0481 2572422.



ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം


കോട്ടയം: കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ 33-ാം നമ്പർ പത്തനാട് അങ്കണവാടിയിൽ ആരംഭിച്ച അങ്കണവാടി കം ക്രഷിൽ ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് 18-35 പ്രായമുള്ള കങ്ങഴ പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പതിനഞ്ചാം വാർഡിലെ അപേക്ഷകർക്ക് മുൻഗണന. വർക്കർ തസ്തികയിൽ പന്ത്രണ്ടാംക്ലാസും ഹെൽപ്പർ തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവരും ആകണം അപേക്ഷകർ.

നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തിൽ വർക്കർ തസ്തികയിലേക്കു പത്താം ക്ലാസ് വിജയിച്ചവരെയും ഹെൽപ്പർ തസ്തികയിലേക്ക് ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷ ഏപ്രിൽ 17 വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കൊടുങ്ങൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വാഴൂർ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ:  7907209161.

Previous Post Next Post