ഉറപ്പാണ് എല്‍ഡിഎഫ്, ഉറപ്പാണ് എംബി രാജേഷ് എന്നാണ് 2021 മാര്‍ച്ച് 10ന് ഷൈന്‍ ടോം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലുള്ളത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് ബല്‍റാം ചോദിക്കുന്നത് ഇങ്ങനെ: ആരുടെ ഉറപ്പിലാണ്, ആരുടെ തണലിലാണ് ഈ മയക്കുമരുന്നു വീരന്മാര്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്? എക്‌സൈസ് വകുപ്പും ആഭ്യന്തര വകുപ്പുമാണ് മറുപടി പറയേണ്ടതെന്നും ബല്‍റാം കുറിക്കുന്നു.
ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. പത്തു മണിയോടെയാണ് ഷൈന്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ എത്തിയത്. ഹോട്ടല്‍ മുറിയില്‍ ഇറങ്ങിയോടിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസ് പ്രകാരമാണ് നടപടി.
ഷൈനിന്റെ രക്ഷപ്പെടലിന് പിന്നിലെ കാരണം കൃത്യമായി ചോദിച്ചറിയാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിനായി ഷൈനിന്റെ ഒരു കഴിഞ്ഞ ഒരുമാസത്തെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചതായാണ് വിവരം. ഇക്കാലയളവില്‍ ഷൈന്‍ താമസിച്ച ആറ് ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധിച്ചിട്ടുണ്ട്. ചോദ്യാവലി ഉള്‍പ്പെടെ തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ചോദ്യം ചെയ്യലിനെ നേരിടാന്‍ ഷൈന്‍ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.