ഡാൻസാഫ് ടീം പൊൻകുന്നം എസ്. എച്. ഓ. ദിലീഷ് റ്റി. യുടെ നേതൃത്വത്തിൽ പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ 300 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് സപ്ലൈ ചെയ്യുന്ന ആസ്സാം സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് ചങ്ങനാശേരി ഭാഗത്ത് താമസിക്കുന്ന പ്രതിയുടെ താമസ സ്ഥലത്ത് ചെന്ന് നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ചു വച്ചിരുന്ന 4.4 kg കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി സബ്ഡിവിഷൻ ഡാൻസാഫ് ടീമാണ് പ്രതിയായ Asim Changmai,age 25,Khalihamari, Ghuguha, Dhemaji, Assam. എന്നയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ: ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ അന്വേഷണ മികവ്
Malayala Shabdam News
0