ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വീടിന് മുന്നില്‍ വച്ച് പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്നും പൊലീസ് പറഞ്ഞു. സ്വന്തം വീടിന് മുന്നില്‍ കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിച്ചെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.

ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചത്. പൊട്ടിത്തെറി ശബ്ദം കേട്ട് പൊലീസ് എത്തിയതോടെ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നെന്നും യുവാക്കള്‍ പറഞ്ഞു. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസ് എടുത്തതിന് ശേഷം യുവാക്കളെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, വീടിനു മുന്നില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം തനിക്കു നേരെയുണ്ടായ ആക്രമണമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണമെന്നും ശോഭ ആവശ്യപ്പെട്ടു. കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട്ടില്‍ പോയിരുന്നു. അതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഈ സംഭവം നടന്നതെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'രാത്രിയില്‍ എന്റെ വാഹനം പുറത്തു പോയിരുന്നു. വെള്ള കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വീടെന്നായിരിക്കാം ആക്രമികള്‍ക്ക് ലഭിച്ച നിര്‍ദേശം. അതുകൊണ്ടാവാം എന്റെ വീടിനു എതിര്‍വശത്തുള്ള വീടിനു നേരെ ആക്രമണം നടന്നത്. പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല' ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്റെ വീടിനു എതിര്‍വശത്തുള്ള വീടിനു മുന്നിലെ സ്ലാബിലാണ് സ്‌ഫോകടവസ്തു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെങ്കില്‍, കേരളത്തില്‍ ഒരു മുഴുവന്‍ സമയ ആഭ്യന്തര മന്ത്രിയെ നിയമിക്കണം. സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് ശോഭ സുരേന്ദ്രന്‍. ബോംബാക്രമണ ശ്രമം കൊണ്ട് ഭയന്ന് പിന്മാറുന്നവരല്ല ശോഭ സുരേന്ദ്രനും ബിജെപിയുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Previous Post Next Post