ആടിനെ താഴെയിറക്കാന്‍ കഴിയാതെ വന്നതോടെ ആളുകള്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂര്‍ അഗ്‌നിരക്ഷാനിലയത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ആടിനെ പുറത്തെത്തിച്ചത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആടാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു.
താഴെയിറക്കാനെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന് നേരെ ആട് ഇടിക്കാന്‍ ശ്രമിച്ചു. അരമണിക്കൂറോളം സമയമെടുത്താണ് ആടിനെ കയറില്‍ കെട്ടി താഴെയിറക്കിയത്. ഒരാള്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്നത്ര സ്ഥലം മാത്രമാണ് സണ്‍ഷെയ്ഡിനുണ്ടായിരുന്നത്. ആട് സണ്‍ഷെയ്ഡിലൂടെ നീങ്ങാന്‍ ശ്രമിച്ചതും ബുദ്ധിമുട്ടുണ്ടാക്കി. എന്നാല്‍ ആട് സണ്‍ഷേഡില്‍ കയറിയെങ്ങനെയെന്ന് ആര്‍ക്കും അറിയില്ല. ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സ്റ്റീഫന്‍ എം വി, മഹേഷ് എം, ശ്യാംകുമാര്‍ എം എസ്, സജിത് കുമാര്‍ ഇ കെ, സുനില്‍ കുമാര്‍ കെ ആര്‍, ജയിംസ് ടി എക്‌സ് എന്നിവരാണ് ഫയര്‍ഫോഴ്‌സ് സംഘത്തിലുണ്ടായിരുന്നത്.