കൊല്ലം :ഗുണനിലവാരമില്ലാത്ത അമൃതം പൊടി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഇപ്പോള്‍ കൂടുതലായും പുറത്തുവരുന്നത് ഇപ്പോള്‍ സംസാരഭാഷ കമ്മീഷൻ തന്നെ ഈ പരാതികളില്‍ നടപടി എടുത്തിരിക്കുകയാണ് കമ്മീഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ സംസ്ഥാന ഭാഷ കമ്മീഷൻ ചെയർപേഴ്സണ്‍ ആയ ഡോക്ടർ ജിനു സക്കറിയ ഉമ്മൻ കൊല്ലം ജില്ലയിലുള്ള അമൃതം ന്യൂട്രി മിക്സ് യൂണിറ്റുകളില്‍ പരിശോധന നടത്തിയിട്ടുണ്ട്
പരിശോധന നടത്താൻ സമയം തിരഞ്ഞെടുത്തപ്പോള്‍ അടഞ്ഞുകിടക്കുകയായിരുന്നു ഈ യൂണിറ്റുകള്‍ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് തുടർന്നാണ് മണപ്പള്ളി ഭാഗത്തുള്ള അമൃതം ന്യൂട്രിമിക്സ് ഭക്ഷ്യകമ്മിഷൻ പരിശോധിക്കുന്നത് പരിശോധനയില്‍ ഈ യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചു മൂന്ന് വയസ്സ് മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഒരു പോഷക ആഹാരം ആണ് അമൃതം പൊടി. അതുകൊണ്ടുതന്നെ പ്രാഥമികമായ വൃത്തിയാക്കല്‍ പോലും ഈ സ്ഥാപനത്തില്‍ നടക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത് പരിശോധിച്ച അടിസ്ഥാനത്തില്‍ നടത്തേണ്ട അടിയന്തര ഇടപെടലുകള്‍ നടത്തിപ്പുകാരായ കുടുംബശ്രീയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നും പരിശോധനയില്‍ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്