ഇന്ത്യൻ മഹാസമുദ്രത്തില്‍ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി.


ഇന്ത്യൻ മഹാസമുദ്രത്തില്‍ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടി

സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് ടര്‍കാഷ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

മാർച്ച്‌ 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയില്‍ നീരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന പി8ഐ വിമാനം സംശയസ്പദമായ സാഹചര്യത്തില്‍ ചില ബോട്ടുകള്‍ കണ്ടത്. തുടർന്ന് ഈ വിവരം നാവിക സേന ഈ മേഖലയില്‍ സുരക്ഷ കാര്യങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് ടർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലേക്ക് എത്തിയ യുദ്ധകപ്പല്‍ ഈ ബോട്ടുകളെ വളഞ്ഞു.

തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളില്‍ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കള്‍ പിടികൂടിയത്. 2386 കിലോ ഹാഷിഷും 121 ഹെറോയിനുമാണ് പിടികൂടിയത്. ബോട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു.

Previous Post Next Post