'ഞാന്‍ നടത്തിയ മൂന്ന് യോഗത്തിലും മറ്റ് രണ്ടുയോഗത്തിലും സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വേതന പരിഷ്‌കരണത്തിന് കമ്മിറ്റിയെ നിയോഗിക്കണമെന്നത് കമ്മിറ്റിയിലെടുത്ത തീരുമാനമാണ്. ആ തീരുമാനവുമായി മുന്നോട്ടുപോകും. കമ്മിറ്റിയില്‍ ആരോഗ്യവകുപ്പിന് പുറമെ ധനകാര്യവകുപ്പിന്റെയും തൊഴില്‍വകുപ്പിന്റെയും പ്രതിനിധികളുണ്ടാകും. തൊഴില്‍ വകുപ്പ് മന്ത്രിയെ കണ്ട് അവര്‍ എന്താണ് സംസാരിച്ചതെന്ന് അറിയില്ല' വീണാ ജോര്‍ജ്.
ആശമാരുമായി ഇനി ചര്‍ച്ചയുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ; ഞാന്‍ എപ്പോഴും പറയുന്നതുപോലെ അതിന് ഒരു മുന്‍വിധിയുമില്ലെന്നായിരുന്നു. ആശവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധനവകുപ്പും തൊഴില്‍ വകുപ്പും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ആശ വര്‍ക്കര്‍മാരുടെ നിലപാട്.